കൊച്ചി: ശ്രേഷ്ഠ കാതോലിക്ക
ബസ്സേലിയോസ് തോമസ് പ്രഥമന്
ബാവയെ പോലീസ് അറസ്റ്റ് ചെയ്തു.
തൃക്കുന്നത്ത് സെമിനാരിയില്
സഭാതര്ക്കത്തെ തുടര്ന്ന് കൂടുതല്
പ്രശ്നങ്ങളുണ്ടാവാതിരിക്കാനാണ്
പോലീസ് നടപടി.
തൃക്കുന്നത്ത് പള്ളി പോലീസ്
പൂട്ടി മുദ്രവെയ്ക്കുകയും മുഴുവന്
വിശ്വാസികളെയും പള്ളിയില്നിന്ന്
മാറ്റുകയും ചെയ്തു.
ബാവയെ ആലുവയിലെ സ്വകാര്യ
ആസ്പത്രിയിലേക്കാണ് മാറ്റിയത്.
തൃക്കുന്നത്ത് സെമിനാരിയോട്
ചേര്ന്നുള്ള പള്ളിയില്
പുലര്ച്ചെ നാലുമണിയോടെ കാതോലിക്ക
ബാവയുടെ നേതൃത്വത്തില്
പൂട്ടുപൊള്ളിച്ച്
ഒരുസംഘം വിശ്വാസികള് കുര്ബാന
അര്പ്പിച്ചതിനാണ് ബാവയെ പോലീസ്
അറസ്റ്റ് ചെയ്തത്. ഒപ്പം അഞ്ച്
മെത്രാപ്പൊലീത്തമാരെയും പോലീസ്
അറസ്റ്റുചെയ്തിട്ടുണ്ട്.
കാതോലിക്ക ബാവക്ക്
ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്ന്നാണ്
അദ്ദേഹത്തെ ആസ്പത്രിയിലേക്ക്
മാറ്റിയത്.
തൃക്കുന്നത്ത്
സെമിനാരിയും പള്ളിയും അനുബന്ധ
സ്ഥാപനങ്ങളുടെയും ഉടമസ്ഥത
സംബന്ധിച്ചുള്ള സഭാതര്ക്കത്തെ തുടര്ന്ന്
കഴിഞ്ഞ 32 വര്ഷമായി അടച്ചിട്ടിരുന്ന
ആലുവ തൃക്കുന്നത്ത് സെമിനാരിക്കടുത്തുള്ള
പള്ളി ജനവരി 22 നായിരുന്ന ആരാധനക്ക്
വേണ്ടി തുറന്നുകൊടുത്തത്.
വിശ്വാസികള് നല്കിയ ഹര്ജിയെ തുടര്ന്ന്
നിബന്ധനകളോടെ ശനി, ഞായര്
ദിവസങ്ങളില്
താത്ക്കാലികമായി പള്ളി തുറക്കാനുള്ള
ഹൈക്കോടതിയുടെ ഉത്തരവ്
പ്രകാരമാണ് തുറന്നുകൊടുത്തത്.
സംഘര്ഷ സാധ്യതയുള്ളതിനാല്
പ്രദേശത്ത്
പോലീസുകാരെ വിന്യസിക്കുന്നതടക്കം കനത്ത
സുരക്ഷ ഏര്പ്പെടുത്തിയിരുന്നു.
യാക്കോബായ ഓര്ത്തഡോക്സ്
വിഭാഗക്കാര്ക്കിടയിലാണ്
ഇവിടെ തര്ക്കം നിലനില്ക്കുന്നത്.
തൃക്കുന്നത്ത്
സെമിനാരിയും പള്ളിയും അനുബന്ധസ്ഥാപനങ്ങളും,
യാക്കോബായ സുറിയാനി സഭയ്ക്കു
മാത്രം അവകാശപ്പെട്ടതാണെന്ന്
കാതോലിക്ക ബസേലിയോസ് തോമസ്
പ്രഥമന് ബാവ
ഈയിടെ അവകാശപ്പെട്ടിരുന്നു.
സെമിനാരി സ്ഥാപിച്ച കടവില്
പൗലോസ് മോര് അത്തനാസിയോസ്
മെത്രാപ്പൊലീത്ത വടക്കന് പറവൂര്
സബ്ബ് രജിസ്ട്രാര് ഓഫീസില് രജിസ്റ്റര്
ചെയ്തിരിക്കുന്ന വില്പ്പത്രത്തില്
ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
1975 ല് പാത്രിയര്ക്കീസ് ബാവ
ഓര്ത്തഡോക്സ്
വിഭാഗത്തെ സഭയില്നിന്ന്
മാറ്റി നിര്ത്തിയപ്പോള് സാമാന്യ
മര്യാദയനുസരിച്ച് തൃക്കുന്നത്ത്
സെമിനാരി യാക്കോബായ സഭയ്ക്ക്
തിരിച്ചു
നല്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Saturday, 1 February 2014
ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന് ബാവയെ പോലീസ് അറസ്റ്റ് ചെയ്തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment