യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Wednesday, 17 December 2014

അടൂരില്‍ സംയുക്തക്രിസ്മസ് ആഘോഷം 25ന്‌

അടൂര്‍: അടൂരിലും സമീപപ്രദേശങ്ങളിലുമുള്ള വിവിധ ക്രൈസ്തവസഭകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിലുള്ള സംയുക്തക്രിസ്മസ് ആഘോഷം 25ന് അടൂരില്‍ നടക്കും.
ആഘോഷകമ്മിറ്റിയുടെ യോഗത്തില്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഫാ. ഗീവര്‍ഗീസ് നെടിയത്ത്, സ്‌കറിയ എബ്രഹാം, ഫാ. ഗീവര്‍ഗീസ് ബ്ലാഹേത്ത്, സി.ഒ.മാത്യു ചാങ്കൂര്‍, അടൂര്‍ സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: ജോസഫ് മാര്‍ ബര്‍ണബസ്(മർത്തോമ സഭ) (രക്ഷാ.), ഡോ. സഖറിയാസ് മാര്‍ അപ്രേം(ഓർത്തഡോക്സ് സഭ), മാത്യൂസ് മാര്‍ തേവോദോസിയോസ്(യാക്കോബായ സഭ) (ഉപ രക്ഷാ.), ഫാ. ഗീവര്‍ഗീസ് നെടിയത്ത് (ചെയര്‍.), സി.ഒ.മാത്യു ചാങ്കൂര്‍ (സെക്ര.), ഉമ്മന്‍ വര്‍ഗീസ് (ട്രഷ.).

No comments:

Post a Comment