യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Thursday, 18 December 2014

അടൂർ മോർ ഇഗ്നാത്തിയോസ് പള്ളിയിൽ ഭക്തിനിർഭരമായ റാസ ഇന്ന്



അടൂർ  മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി വലിയ പെരുന്നാളിനോട് അനുബന്ദിച്ചുള്ള റാസ ഇന്ന് വൈകിട്ട് 6 ന് മോർ  അപ്രേം ചാപ്പലിൽ (സെമിത്തേരി പള്ളി) നിന്ന് ആരംഭിച്ച് എം.സി റോഡ്‌ വഴി വടക്കടത്തുകാവ്, പരുത്തിപ്പാറ വഴി തിരികെ ദേവാലയത്തിൽ എത്തിച്ചേരും.

No comments:

Post a Comment