തെക്കൻ മേഖല മഞ്ഞനിക്കര പദയാത്ര ഫെബ്രുവരി 9, 10 തീയതികളിൽ.........
മഞ്ഞിനിക്കരയിൽ കബറടങ്ങിരിക്കുന്ന മഹാ പരിശുദ്ധനായ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 85-മത് ഓര്മ പെരുന്നാളിനോട് അനുബന്ധിച്ച് ആണ്ട് തോറും നടത്തി വരുന്ന തെക്കൻ മേഖല മഞ്ഞിനിക്കര പദയാത്രയുടെ ഒരു ആലോചന യോഗം അടൂർ MMDM ദയറയിൽ വച്ച് 13.1.2017 വൈകിട്ട് 3 മണിക്ക് അഭി.മാത്യൂസ് മോർ തേവോദോസിയോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ കൂടുക ഉണ്ടായി.യോഗത്തിൽ തെക്കൻ മേഖലാ മഞ്ഞനിക്കര പദയാത്ര ഫ്രെബുവരി 9,10 തീയതികളിൽ നടത്തുവാനും മഹാ പരിശുദ്ധനായ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ തിരുശേഷിപ്പിനാൽ അനുഗ്രഹിതമായ നലില്ല സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും അരംഭിക്കുന്നതിന് തീരുമാനിച്ചു.പദയാത്രയുടെ വിജയിത്തിനായി അഭി.മാത്യൂസ് മോർ തേവോദോസിയോസ് തിരുമേനി(രക്ഷാധികാരി)യായും,റവ.ഫാ.അരുൺ സി എബ്രഹാം,റവ.ഫാ.ജോർജ് എളളുവിള,റവ.ഫാ.നൈനാൻ എന്നിവർ ജനറൽ കൺവീനർമാരായും,സഖറിയ മാത്യു നലില്ല(പദയാത്ര ക്യാപ്റ്റൻ),സിജു പി വര്ഗീസ് ആദിച്ചനല്ലൂർ(ഫിനാൻസ് കൺവീനർ),സന്തോഷ് മുഖത്തല,ജിബിൻ കുണ്ടറ,നിതിൻ സജി ഏഴംകുളം,വിബി വര്ഗീസ് അടൂർ,ഷിജു കട്ടച്ചിറ എന്നിവരെ പബ്ലിസിറ്റി കൺവീർമാരായും,പ്രശോഭ് ആദിച്ചനല്ലൂർ, ജെനുവിൻ നല്ലി ല (രജിട്രേഷൻ)എന്നിവരെ തെരഞ്ഞടുത്തു.
No comments:
Post a Comment