യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Thursday, 22 December 2011

രാമമംഗലം സെന്റ്‌ ജേക്കബ്‌സ് ക്‌നാനായ പള്ളിയില്‍ ക്രിസ്‌മസ്‌ റാലിയും സമ്മേളനവും

കൊച്ചി: രാമമംഗലം സെന്റ്‌ ജേക്കബ്‌സ് ക്‌നാനായ വലിയ പള്ളിയുടെ ആഭിമുഖ്യത്തില്‍ 25ന്‌ സംയുക്‌ത ക്രിസ്‌മസ്‌ റാലിയും സാംസ്‌കാരിക സമ്മേനവും നടക്കും. ക്രിസ്‌മസ്‌ റാലിയോടനുബന്ധിച്ച്‌ 1.30ന്‌ കരോള്‍ ഗാന മത്സരവും ക്രിസ്‌മസ്‌ ഫാദര്‍ മത്സരവും നടക്കും. 3 മണിക്ക്‌ കളരിക്കല്‍ കുരിശ്‌ പള്ളിയില്‍ നടക്കുന്ന ഉദ്‌ഘാടന സമ്മേളനം കേന്ദ്രമന്ത്രി കെ.വി. തോമസ്‌ ഉദ്‌ഘാടനം ചെയ്യും. മന്ത്രി കെ. ബാബു മുഖ്യാതിഥിയായിരിക്കും. സിനിമ നടി കല്‍പന റാലി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും. റാലിയില്‍ നിശ്‌ചലദൃശ്യങ്ങള്‍, ഇരുചക്രവാഹന പ്രശ്‌ചന്ന വേഷങ്ങള്‍, വിവിധ കലാരൂപങ്ങള്‍ എന്നിവയോട്‌ കൂടിയ ഘോഷയാത്ര രാമമംഗലം ക്‌നാനായ വലിയ പള്ളിയില്‍ സമാപിക്കും. സമാപന സമ്മേളനം എം.എല്‍.എ ജോസഫ്‌ വാഴക്കന്‍ ഉദ്‌ഘാടനം ചെയ്യും. ക്‌നാനായ അഭിഭദ്രാസന ആര്‍ച്ച്‌ ബിഷപ്പ്‌ കുര്യാക്കോസ്‌ മോര്‍ സേവേറിയോസ്‌ വലിയ മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന്‌ കലാപരിപാടികളിലും റാലിയിലും പങ്കെടുത്ത്‌ വിജയിപ്പിച്ചവര്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്യും. പത്രസമ്മേളനത്തില്‍ ക്‌നാനായ വലിയ പള്ളി വികാരി എബി സഖറിയ, ജനറല്‍ കണ്‍വീനര്‍ എം.സി. കുര്യാക്കോസ്‌, പള്ളി ട്രസ്‌റ്റി എം.എം. യാക്കോബ്‌, സെക്രട്ടറി പി.പി. ബേബി, കണ്‍വീനര്‍ സി.ഇ. തമ്പി, പബ്ലിസിറ്റി കണ്‍വീനര്‍ അനൂബ്‌ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment