നെടുമ്പാശ്ശേരി: യാക്കോബായ സുറിയാനി സഭയിലെ സീനിയര്‍ വൈദികരിലൊരാളായ ഫാ. വര്‍ഗീസ് അരീയ്ക്കലിന് കോര്‍ എപ്പീസ്‌ക്കോപ്പ സ്ഥാനം നല്‍കുന്നു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ശുപാര്‍ശ പരിഗണിച്ച് പരിശുദ്ധ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയാണ് ഇതുസംബന്ധിച്ച് കല്പന പുറപ്പെടുവിച്ചിട്ടുള്ളത്. തിങ്കളാഴ്ച രാവിലെ 7.30ന് തുരുത്തിശ്ശേരി സിംഹാസന പള്ളിയില്‍ വിശുദ്ധ കുര്‍ബാന മധ്യേ ഫാ. വര്‍ഗീസ് അരീയ്ക്കലിന് കോര്‍ എപ്പീസ്‌ക്കോപ്പ സ്ഥാനം നല്‍കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. ഏല്യാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത സഹകാര്‍മികനാകും. 30 വര്‍ഷത്തോളമായി വൈദികനായി സേവനമനുഷ്ഠിക്കുന്ന ഫാ. വര്‍ഗീസ് അരീയ്ക്കല്‍ നിലവില്‍ ആഴകം സെന്റ് മേരീസ് പള്ളി വികാരിയാണ്.
No comments:
Post a Comment