യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Sunday, 18 December 2011

അഖില മലങ്കര സുവിശേഷ യോഗത്തിന് കൊടിയേറി




കോലഞ്ചേരി: യാക്കോബായ സഭയുടെ 22-ാമത് അഖില മലങ്കര സുവിശേഷ മഹായോഗം കൊടിയേറി. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ഞായറാഴ്ച വൈകീട്ട് ശ്രേഷ്ഠ കാതോലിക്കാ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത സുവിശേഷ യോഗം കൊടിയേറ്റി. 26 മുതല്‍ 31 വരെയാണ് സുവിശേഷ യോഗം.

ചടങ്ങില്‍ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ്, ഡോ. കുര്യാക്കോസ് മാര്‍ തെയ്യോഫിലോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, കോര്‍ എപ്പിസ്‌കോപ്പമാരായ ഇ.സി. വര്‍ഗീസ്, ജോര്‍ജ് മാന്തോട്ടം, സ്ലീബ പോള്‍ വട്ടവേലില്‍, കെ.പി. പീറ്റര്‍, മോന്‍സി വാവച്ചന്‍, പൗലോസ് മുടക്കുന്തല, എ.വി. പൗലോസ്, ജേക്കബ് പരത്തുവയലില്‍, ജോയി പി. ജോര്‍ജ്, ടി.ടി. ജോയി, മത്തായി പുറപ്പാടത്ത്, കെ.കെ. മേരിക്കുട്ടി എന്നിവര്‍ സംബന്ധിച്ചു.

സുവിശേഷ മഹായോഗത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സുവിശേഷ സംഘം പ്രസിഡന്റ് ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. അമ്പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന പന്തല്‍ സജ്ജീകരിച്ചിട്ടുണ്ട്. 'ജീവന്റെ വഴി' എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. 26 ന് വൈകീട്ട് 6.30 ന് ശ്രേഷ്ഠബാവയുടെ അധ്യക്ഷതയില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് ഡോ. മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.

സുവിശേഷ യോഗം പ്രമാണിച്ച് പുത്തന്‍കുരിശ് ഉത്സവമേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതായും പന്തലില്‍ പ്രത്യേക ഡോക്ടര്‍മാരുടെ സംഘത്തിന്റെ സേവനവും ലഭ്യമാണെന്ന് സംഘാടകര്‍ പറഞ്ഞു.

No comments:

Post a Comment