യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Tuesday, 18 December 2012

കുറിഞ്ഞി പള്ളിയില്‍ സംഘര്‍ഷാവസ്‌ഥയ്‌ക്ക് അയവ്‌; ശ്രേഷ്‌ഠ ബാവ പ്രാര്‍ഥനായജ്‌ഞം തുടരുന്നു

കോലഞ്ചേരി: യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം നിലനിന്ന കുറിഞ്ഞി സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ സംഘര്‍ഷാവസ്‌ഥയ്‌ക്ക് അയവ്‌ വന്നു. പള്ളി അനധികൃതമായി ആര്‍.ഡി.ഒയെക്കൊണ്ട്‌ ഏറ്റെടുപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ പള്ളിയുടെ പൂമുഖത്ത്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ നടത്തുന്ന പ്രാര്‍ഥനായജ്‌ഞം തുടരുകയാണ്‌. ഓര്‍ത്തഡോക്‌സ് വിഭാഗം മെത്രാപോലീത്ത ഡോ. തോമസ്‌ മാര്‍ അത്താനാസിയോസിന്‌ പള്ളിയില്‍ കുര്‍ബാനയര്‍പ്പിക്കാന്‍ അനുമതി നല്‍കിയ മൂവാറ്റുപുഴ ആര്‍.ഡി.ഒയുടെ നടപടിയെ യാക്കോബായ വിഭാഗം എതിര്‍ത്തതാണ്‌ സംഘര്‍ഷാവസ്‌ഥക്ക്‌ കാരണം. ഞായറാഴ്‌ച രാത്രി വൈകി ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിമുറ്റത്ത്‌ പന്തല്‍കെട്ടാന്‍ ശ്രമിച്ചത്‌ സംഘര്‍ഷത്തിന്‌ ഇടയാക്കിയിരുന്നു. ശക്‌തമായ പ്രതിഷേധവുമായി യാക്കോബായ വിഭാഗം രംഗത്തെത്തിയെങ്കിലും പോലീസ്‌ തടഞ്ഞു. പിന്നീട്‌ ഓര്‍ത്തഡോക്‌സ് വിഭാഗം പന്തല്‍ കെട്ടിയെങ്കിലും ആര്‍.ഡി.ഒയുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ രാത്രി ഓര്‍ത്തഡോക്‌സുകാര്‍ തന്നെ പൊളിച്ചുമാറ്റി. ഇതിനിടയില്‍ പള്ളിക്കകത്തേക്ക്‌ യാക്കോബായ വിശ്വാസികള്‍ കയറുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ പോലീസ്‌ ചവിട്ടി ബാവായുടെ കണ്ണട തകര്‍ന്നത്‌ വന്‍ പ്രതിഷേധത്തിനിടയാക്കിയതോടെ ഉയര്‍ന്ന പോലീസുദ്യോഗസ്‌ഥര്‍ ഇടപെട്ട്‌ പള്ളിയില്‍ നിന്നും പോലീസിനെ പൂര്‍ണമായും പിന്‍വലിക്കുകയായിരുന്നു. മെത്രാപോലീത്തമാരായ ഡോ. എബ്രാഹാം മോര്‍ സേവേറിയോസ്‌, ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, ഡോ. മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, ഡോ. ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌, മാത്യൂസ്‌ മോര്‍ അന്തിമോസ്‌, മര്‍ക്കോസ്‌ മോര്‍ ക്രിസോസ്‌റ്റമോസ്‌, പൗലോസ്‌ മോര്‍ ഐറേനിയോസ്‌ എന്നിവര്‍ ഇന്നലെ പ്രാര്‍ഥനായജ്‌ഞത്തല്‍ പങ്കെടുത്തു.

No comments:

Post a Comment