യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Thursday, 20 December 2012

മാര്‍ത്തോമന്‍ കത്തീഡ്രലില്‍ ജൂബിലിക്ക് വന്‍തിരക്ക്

മുളന്തുരുത്തി: മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രലില്‍ ജൂബിലി പെരുന്നാളിന് വന്‍തിരക്ക്. ഏറ്റവും ദൈര്‍ഘ്യമേറിയ പ്രദക്ഷിണത്തിന് ചൊവ്വാഴ്ച മുതല്‍ ആയിരങ്ങളാണ് അണിനിരന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പള്ളിയില്‍ നിന്ന് പ്രദക്ഷിണം പുറപ്പെട്ട് പെരുമ്പിള്ളി സിംഹാസന പള്ളി, പെട്ടിക്കുളങ്ങര, പാമ്പ്ര, വെട്ടിക്കല്‍, തുപ്പംപടി, ഇഞ്ചിമല വഴി പള്ളിയില്‍ എത്തി പ്രത്യേക പ്രാര്‍ഥനയും ആശിര്‍വാദവും കരിമരുന്ന് പ്രയോഗവും നടന്നു.

വെള്ളിയാഴ്ച രാവിലെ 8ന് പ്രഭാതപ്രാര്‍ഥന. തുടര്‍ന്ന് തോമാ ശ്ലീഹായുടെ തിരുശേഷിപ്പ് പുറത്തെടുക്കും. 8.45ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ സഖറിയാസ് മാര്‍ പീലക്‌സിനോസ്, സഖറിയോസ് മാര്‍ പോളികാര്‍പ്പസ്, മറ്റു കോര്‍ എപ്പിസ്‌കോപ്പമാര്‍ എന്നിവര്‍ കുര്‍ബാന അര്‍പ്പിക്കും. 11ന് പ്രദക്ഷിണം പുറപ്പെട്ട് പള്ളിത്താഴം കവല, വേഴപ്പറമ്പ്, പുത്തനങ്ങാടി വഴി പള്ളിയില്‍ തിരിച്ചെത്തിയശേഷം തിരുശേഷിപ്പ് വണക്കം, 12.50ന് നേര്‍ച്ചസദ്യ, 3.30ന് തിരുശേഷിപ്പ് തിരികെ വെയ്ക്കല്‍, 4ന് കൊടിയിറക്ക് എന്നിവയും നടക്കും. വെള്ളിയാഴ്ച വരെ പള്ളിയുടെ മൂന്നുകിലോമീറ്റര്‍ ചുറ്റളവ് ഫെസ്റ്റിവല്‍ ഏരിയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

No comments:

Post a Comment