യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 15 March 2013

യൂത്ത് അസോസിയേഷന്‍ പിന്തുണ പ്രഖ്യാപിച്ചു




തൃപ്പൂണിത്തുറ: യാക്കോബായ സുറിയാനി സഭയോട് സര്‍ക്കാര്‍ കാണിക്കുന്ന നീതിനിഷേധത്തിനെതിരെ ഞായറാഴ്ച പിറവത്ത് നടക്കുന്ന പ്രതിഷേധ റാലിക്കും 18ന് തിരുവനന്തപുരത്ത് നടക്കുന്ന സമരത്തിനും കൊച്ചി ഭദ്രാസന യൂത്ത് അസോസിയേഷന്‍ പിന്തുണ പ്രഖ്യാപിച്ചു.

തിരുവാങ്കുളം ക്യംതാ സെമിനാരിയില്‍ നടന്ന യോഗത്തില്‍ കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. ഫാ. സഖറിയ ഓണേരില്‍, സാം ജോര്‍ജ്, ബൈജു മാത്താറ, കെ.വൈ. ജോണ്‍സണ്‍, അനീഷ് വക്കച്ചന്‍, ജെയ്‌ജോ ബേബി എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment